കോ​​ട്ട​​യം: മീ​​ന​​ച്ചി​​ലാ​​റ്റി​​ലെ വെ​​ള്ള​​പ്പൊ​​ക്കം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ന് സ​​മ​​ഗ്ര​​മാ​​യ പ​​ദ്ധ​​തി​​ക​​ള്‍​ക്ക് അ​​ടി​​യ​​ന്ത​​ര​​മാ​​യി രൂ​​പം ന​​ല്‍​ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം. ​​ഇ​​തി​​നാ​​യി വി​​ദ​​ഗ്ധ​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ച് ഇന്നു രാ​​വി​​ലെ 11ന് ​​കോ​​ട്ട​​യം പ്ര​​സ് ക്ല​​ബി​​ല്‍ സി​​മ്പോ​​സി​​യം സം​​ഘ​​ടി​​പ്പി​​ക്കും. ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു​​വി​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ചീ​​ഫ് വി​​പ്പ് ഡോ.​ ​എ​​ന്‍. ജ​​യ​​രാ​​ജ്, ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ, സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍ എം​​എ​​ല്‍​എ എ​​ന്നി​​വ​​ര്‍ സം​​ബ​​ന്ധി​​ക്കും.

കു​​ട്ട​​നാ​​ട് അ​​ന്ത​​ര്‍​ദേ​​ശീ​​യ കൃ​​ഷി ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​കെ.​ജി. ​പ​​ത്മ​​കു​​മാ​​ര്‍, എം​​ആ​​ര്‍​വി​​പി എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ കെ. ​​ശ്രീ​​ക​​ല, ന​​ദീ സം​​യോ​​ജ​​ന സ​​മി​​തി ക​​ണ്‍​വീ​​ന​​ര്‍ കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍, വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി യൂ​​ത്ത് വിം​​ഗ് പാ​​ലാ യൂ​​ണി​​റ്റ് പ്ര​​സി​​ഡ​ന്‍റ് ജോ​​ണ്‍ മൈ​​ക്കി​​ള്‍ എ​​ന്നി​​വ​​ര്‍ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തും.

മീ​​ന​​ച്ചി​​ലാ​​ര്‍, മ​​ണി​​മ​​ല​​യാ​​ര്‍ എ​​ന്നീ ന​​ദി​​ക​​ളു​​ടെ സ​​മീ​​പ​​വാ​​സി​​ക​​ള്‍ ഏ​​താ​​നും വ​​ര്‍​ഷ​​ങ്ങ​​ളാ​​യി തു​​ട​​ര്‍​ച്ച​​യാ​​യ വെ​​ള്ള​​പ്പൊ​​ക്ക ഭീ​​ഷ​​ണി​​യി​​ലാ​​ണ്. ഏ​​റ്റു​​മാ​​നൂ​​ര്‍- പൂ​​ഞ്ഞാ​​ര്‍ ഹൈ​​വേ ഉ​​ള്‍​പ്പെ​​ടെ പ്ര​​ധാ​​ന റോ​​ഡു​​ക​​ളി​​ല്‍ വെ​​ള്ളം ക​​യ​​റി ഗ​​താ​​ഗ​​തം നി​​ര​​ന്ത​​രം ത​​ട​​സ​​പ്പെ​​ടു​​ന്നു. പാ​​ലാ, ഈ​​രാ​​റ്റു​​പേ​​ട്ട തു​​ട​​ങ്ങി​​യ പ​​ട്ട​​ണ​​ങ്ങ​​ളി​​ലെ വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ മ​​ഴ​​ക്കാ​​ല​​ത്ത് വെ​​ള്ള​​പ്പൊ​​ക്ക ഭീ​​ഷ​​ണി​​യി​​ലാ​​ണ്. ന​​ദി​​ക​​ളും തോ​​ടു​​ക​​ളും ക​​ര​​ക​​വി​​ഞ്ഞൊ​​ഴു​​കു​​ന്ന​​തു​​മൂ​​ലം വ്യാ​​പ​​ക​​മാ​​യ കൃ​​ഷി നാ​​ശ​​മാ​​ണു​​ണ്ടാ​​കു​​ന്ന​​ത്. വീ​​ടു​​ക​​ളി​​ല്‍ വെ​​ള്ളം ക​​യ​​റി​​യാ​​ലു​​ണ്ടാ​​വു​​ന്ന ദു​​ര​​വ​​സ്ഥ​​യും സാ​​മ്പ​​ത്തി​​ക ന​​ഷ്ട​​വും താ​​ങ്ങാ​​വു​​ന്ന​​തി​​ന​​പ്പു​​റ​​മാ​​ണ്.

ഇ​​തി​​ന് ശാ​​ശ്വ​​ത​​മാ​​യ പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു​​ള്ള പ്രാ​​യോ​​ഗി​​ക​​മാ​​യ പ​​ദ്ധ​​തി​​ക​​ള്‍ സി​​മ്പോ​​സി​​യ​​ത്തി​​ല്‍ ച​​ര്‍​ച്ച ചെ​​യ്യും. നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ ക്രോ​​ഡീ​​ക​​രി​​ച്ച് സ​ർ​ക്കാ​രി​നു മു​​മ്പി​​ല്‍ സ​​മ​​ര്‍​പ്പി​​ക്കാ​​നും തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍​ക്ക് സ​​ര്‍​ക്കാ​​രി​​ല്‍ സ​​മ്മ​​ര്‍​ദം ചെ​​ലു​​ത്തു​​മെ​​ന്നും ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് ലോ​​പ്പ​​സ് മാ​​ത്യു, ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മ​​തി​​യം​​ഗം വി​​ജി എം. ​​തോ​​മ​​സ്, ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഔ​​സേ​​പ്പ​​ച്ച​​ന്‍ വാ​​ളി​​പ്ലാ​​ക്ക​​ല്‍, നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​ന്‍റ് ജോ​​ജി കു​​റ​​ത്തി​​യാ​​ട​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.