നെ​ടും​കു​ന്നം: വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ക​സ്തൂ​രി മ​ഞ്ഞ​ൾ കൃ​ഷി നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ഫാ​ർ​മേ​ഴ്സ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. പു​തി​യാ​പ​റ​മ്പി​ൽ സ്ക​റി​യ ജേ​ക്ക​ബി​ന്‍റെ ഉ​ട​സ്ഥ​ത​യി​ലുള്ള 2.50 ​ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്.

വി​ള​വെ​ടു​പ്പി​നു​ശേ​ഷം ക​ർ​ഷ​ക​രി​ൽനി​ന്ന് ഉ​ണ​ങ്ങി​യ ക​സ്തൂ​രിമ​ഞ്ഞ​ൾ സം​ഘം ശേ​ഖ​രി​ക്കും. വാ​ഴൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ മു​ഖേ​ന​യാ​ണ് വി​പ​ണ​നം. ക​സ്തൂ​രിമ​ഞ്ഞ​ൾ ആ​ണെ​ന്ന വ്യാ​ജേ​ന മ​ഞ്ഞ​ക്കൂ​വ ന​ൽ​കി ക​ർ​ഷ​ക​രെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും ക​ബ​ളി​പ്പി​ക്കു​ന്ന​ത് ത​ട​യു​ക, വി​പ​ണി​യി​ലും ജ​ന​ങ്ങ​ൾ​ക്കും ഗു​ണ​നി​ല​വാ​ര​മു​ള്ള ക​സ്തൂ​രിമ​ഞ്ഞ​ൾ ന​ൽ​കു​ക, ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് രാ​ജ​മ്മ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ല​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സൗ​മ്യ​മോ​ൾ ഒ.​ടി., പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന വ​ർ​ഗീ​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി​മി ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.