നിധീരിക്കല്‍ മാണിക്കത്തനാര്‍ കത്തോലിക്കാസഭയുടെ സൂര്യതേജസ്: മോണ്‍. മലേപ്പറമ്പില്‍
1568961
Friday, June 20, 2025 11:41 PM IST
പാലാ: ചരിത്രം രൂപീകരിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ നസ്രാണി സഭയുടെ സൂര്യതേജസാണെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍. നസ്രാണി ദീപികയുടെയും കത്തോലിക്ക കോണ്‍ഗ്രസിന്റെയും സ്ഥാപകനായ നിധീരിക്കല്‍ മാണിക്കത്തനാരുടെ 121-ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി ഷാലോം പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നസ്രാണികളുടെ ഐക്യത്തിനും പാശ്ചാത്യ മേധാവിത്വത്തില്നിന്നുള്ള മോചനത്തിനുമായി അദ്ദേഹം ചെയ്ത സേവനങ്ങള്‍ എല്ലാക്കാലവും അനുസ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ആന്‍സമ്മ സാബു, സി.എം. ജോര്‍ജ്, പയസ് കവളംമാക്കല്‍, ജോണ്സണ് ചെറുവള്ളി, സിന്ധു ജെയ്ബു, സാബു പൂണ്ടിക്കുളം, ടോമി കണ്ണീറ്റുമാലില്‍, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍, എഡ്വിന് പാമ്പാറ എന്നിവര്‍ പ്രസംഗിച്ചു.