വെ​ള്ളാ​വൂ​ര്‍: പ​ഞ്ചാ​യ​ത്തി​ല്‍ ക​ള്ളുഷാ​പ്പു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ന്ന​ത് അവസരമാക്കി അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തിവ​ന്നി​രു​ന്ന കു​ള​ത്തൂ​ര്‍പ്ര​യാ​ര്‍ കോ​ഴി​ക്കൂ​ട്ടു​ങ്ക​ല്‍ ഷാ​ജി (കൊ​ച്ചു​മോ​ന്‍) യെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യു​ടെ പ​ക്ക​ല്‍നി​ന്ന് വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന് ലി​റ്റ​ര്‍ മ​ദ്യ​വും ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

എ​ക്‌​സൈ​സ് ഇ​ന്‍സ്പ​ക്ട​ര്‍ കെ. ​രാ​ജീ​വ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ആ​ര്‍.​കെ. രാ​ജീ​വ്, ആ​ന്‍റ​ണി മാ​ത്യു, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ല്‍കി.

ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ 101 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ള്‍

ആ​റു​മാ​സ കാ​ല​യ​ള​വി​ല്‍ ച​ങ്ങ​നാ​ശേ​രി റേ​ഞ്ച് പ​രി​ധി​യി​ല്‍ 101 ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളും 106 അ​ബ്കാ​രി കേ​സു​ക​ളും, 86 നി​രോ​ധി​ത പു​ക​യി​ല കേ​സു​ക​ളും എ​ടു​ത്തു. അ​ബ്കാ​രി -കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി ഈ ​ഫോ​ണു​ക​ളി​ല്‍ അ​റി​യി​ക്കാം. 0481-2423141; എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍: 9400069516.