കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ദ്യാ​ർ​ഥി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന പ​ത്ര​മാ​ണ് ദീ​പി​ക​യെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ​യും ഡി​സി​എ​ലി​ന്‍റെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​നു​ദി​ന പ്ര​തി​സ​ന്ധി​ക​ളി​ൽ കൃ​തൃ​മാ​യ ദി​ശ​ബോ​ധ​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കി ന​യി​ക്കു​ന്ന പ​ത്ര​മാ​ണ് ദീ​പി​ക.

മ​ല​യോ​ര മേ​ഖ​ല​ക​ളു​ടെ​യും തീ​ര​ദേ​ശ​ങ്ങ​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും വേ​ദ​ന​ക​ളും കൃ​തൃ​മാ​യി​ട്ട് എ​ത്തേ​ണ്ട ഇ​ട​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​റി​യി​ക്കാ​നും പ്ര​തി​സ​ന്ധി​ക​ളി​ൽ ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ ദീ​പി​ക മു​ൻ​കൈ​യെ​ടു​ക്കാ​റു​ണ്ടെ​ന്നും മാർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദീ​പി​ക രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ഷെ​വ. അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഫി​ൽ​സി സി​എം​സി, ദീ​പി​ക സീ​നി​യ​ർ ബി​സി​ന​സ് മാ​നേ​ജ​ർ ബി​ജു തോ​മ​സ്, ദീ​പി​ക കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ മാ​നേ​ജ​ർ സി​ജു ജോ​ർ​ജ്, ഡ​യാ​ന യൂ​ണി​ഫോ​മ​സ് ആ​ൻ​ഡ് ബ്യൂ​ട്ടി​ക്ലി​നി​ക് മാ​നേ​ജിം​ഗ് പാ​ർ​ണ​ർ സോ​ളി ഷാ​ജി, ഡി​സി​എ​ൽ ശാ​ഖാ ഡ​യ​റ​ക്ട​ർ​മാ​രാ​യ ജി​ഷാ ജോ​സ്, റാ​ണി കെ. ​ഡൊ​മി​നി​ക്, അ​ഞ്ചു മ​രി​യ ജേ​ക്ക​ബ്, ഗ്രീ​ഷ്മ​മോ​ൾ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.