അരുവിത്തുറ കോളജിൽ ടെക്ക്ടൈഡ് ലോക യുവജന ദിനാഘോഷം
1583367
Tuesday, August 12, 2025 3:14 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ടെക്ക്ടൈഡ് ലോക യുവജന ദിനാഘോഷം സംഘടിപ്പിച്ചു.
കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി പാനൽ അഭിഭാഷകൻ അഡ്വ. തോമസ് ജോസഫ് തൂങ്കുഴി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ്, അധ്യാപകരായ ബിനോയ് സി. ജോർജ്, ജിയോ ജോസ് എന്നിവർ സംസാരിച്ചു.