നാട്ടറിവുകൾ തേടി കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂൾ വിദ്യാർഥികൾ
1585822
Friday, August 22, 2025 11:33 PM IST
കരിങ്കുന്നം: ലോക നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായി കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പുറപ്പുഴ സ്വദേശിയായ പി.ആർ. വിജയകുമാറിന്റെ പുരാവസ്തു ശേഖരം സന്ദർശിച്ചു.
വിദ്യാർഥികൾക്ക് കേട്ടറിവ് മാത്രമുള്ള കാർഷിക വസ്തുക്കളായ ഞവരി, നുകം, കലപ്പ, ആട്ടുകല്ല്, അമ്മിക്കല്ല്, ഉലക്ക, ഉരല്, റാന്തൽ വിളക്കുകൾ, തോൽക്കുടങ്ങൾ, പാളത്തൊപ്പി, കാളയുടെ കൊന്പ്, തുലാസ്, തൂക്കുകട്ടുകൾ, കവിഞ്ചി, ബാറ്ററി ടോർച്ച്, ചങ്ങഴി, നാഴി, പറ, വിവിധതരം പേനകൾ, വിവിധതരം ശംഖുകൾ, ആയുധങ്ങൾ, മറ്റ് ഉപകരണങ്ങൾ, ഇന്ത്യയിലുടനീളം ഉപയോഗിച്ചിരുന്ന പുരാതന വസ്തുക്കൾ തുടങ്ങിയ ആയിരക്കണക്കിന് വസ്തുക്കളുടെ ശേഖരം കുട്ടികൾക്ക് നേരിട്ട് കാണാൻ ഇതിലൂടെ കഴിഞ്ഞു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ നമിത, അധ്യാപകരായ ഷിജു കെ. ഏബ്രഹാം, അനീഷ് ഫിലിപ്പ്, ജിനോ തോമസ്, മെറിൻ മാത്യു, ജോമിൻ ജോസ് എന്നിവർ നേതൃത്വം നൽകി.