ഡോളി സുനിൽ ഇടുക്കി ബ്ലോക്ക് പഞ്ചാ. പ്രസിഡന്റ്
1585555
Thursday, August 21, 2025 11:36 PM IST
ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസിലെ ഡോളി സുനിൽ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ഉഷ മോഹനനെ അഞ്ചിനെതിരേ ഏഴ് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഡോളി സുനിൽ വിജയിച്ചത്.
കോൺഗ്രസിലെ ആൻസി തോമസ് രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. തോപ്രാംകുടി ഡിവിഷനിൽനിന്നാണ് ഡോളി സുനിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായത്. നിലവിൽ 13 അംഗ ഭരണസമതിയിൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. കേരള കോൺസിലെ റിന്റമോൾ വർഗീസ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഡോളി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആർ.ആർ. സുഹറ വരണാധികാരി ആയിരുന്നു.