പീരുമേട്ടിൽ സമര പ്രചാരണ വാഹന ജാഥ
1586196
Sunday, August 24, 2025 6:16 AM IST
കട്ടപ്പന: പ്ലാന്റേഷൻ മേഖല നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർകാരുകൾ പൂർണ പരാജയമാണെന്ന് ആരോപിച്ച് കേരള പ്ലാന്റേഷൻ വർകേഴ്സ് യൂണിയന്റെയും-ഐഎൻടിയുസി ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയന്റെയും-ഐഎൻടിയുസി നേതൃത്വത്തിൽ ഇന്ന് പീരുമേട് താലൂക്കിൽ സമര പ്രചാരണ വാഹന ജാഥയും 26ന് വൈകുന്നേരം അഞ്ചുവരെ കൂട്ടധർണയും നടത്തും.
അഡ്വ. ഇ.എം.ആഗസ്തി, അഡ്വ. സിറിയക് തോമസ്, പി.ആർ. അയ്യപ്പൻ, ഷാജി പൈനാടത്ത്, പി.കെ. രാജൻ, എം. ശേഖർ, കെ.സി. ബിജു, വി.ആർ. സോമൻ, പി. ജ്ഞാനരാജ് എന്നിവർ പ്രസംഗിച്ചു. സമര പ്രഖ്യാപന സമ്മേളനം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.