തെരുവുനായ, വന്യജീവി ആക്രമണം തടയണം: ജോസ് കെ. മാണി
1586201
Sunday, August 24, 2025 6:16 AM IST
തൊടുപുഴ: വന്യജീവി ആക്രമണം, തെരുവുനായശല്യം എന്നിവ തടയാൻ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരണമെന്ന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു. പാർട്ടി തൊടുപുഴ നിയോജകമണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിൽ ഉൾപ്പെടുത്തി വെടിവച്ച് കൊല്ലാൻ നടപടി സ്വീകരിക്കണം.
കർഷകപക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ്.
നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വച്ചു. സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ പ്രഫ. കെ.ഐ. ആന്റണി, ബേബി ഉഴുത്തുവാൽ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, കർഷക യൂണിയൻ-എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, മാത്യു വരികാട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, മധു നന്പൂതിരി, അംബിക ഗോപാലകൃഷ്ണൻ, ഷാനി ബെന്നി, ജോസി വേളാച്ചേരി, റോയിസണ്‍ കുഴിഞ്ഞാലിൽ, ശ്രീജിത്ത്, കുര്യാച്ചൻ പൊന്നമറ്റം, എം. കൃഷ്ണൻ, സി. ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.