കമിതാക്കളുടെ മരണം ആത്മഹത്യയെന്ന് സൂചന
1586198
Sunday, August 24, 2025 6:16 AM IST
കരിമണ്ണൂർ: ഉടുന്പന്നൂരിലെ കമിതാക്കളുടെ മരണം ആത്മഹത്യയെന്ന് സൂചന. ഇതു ശരിവയ്ക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഉടുന്പന്നൂർ പാറേക്കവല മനയ്ക്കത്തണ്ട് ഭാഗത്ത് മനയാനിക്കൽ ശിവഘോഷ് (20), കൊന്നത്തടി പാറത്തോട് ഇഞ്ചപ്ലാക്കൽ മീനാക്ഷി (21) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച പകലാണ് മീനാക്ഷി ശിവഘോഷിന്റെ വീട്ടിലെത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കവും വഴക്കുമുണ്ടായി. തുടർന്ന് പെണ്കുട്ടി മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. കെട്ടഴിച്ച് താഴെ കിടത്തിയശേഷം ശിവഘോഷും ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.