മെഡിസെപ്പ് വഞ്ചന: സായാഹ്ന ധർണ
1585817
Friday, August 22, 2025 11:33 PM IST
കട്ടപ്പന: മെഡിസെപ്പ് വഞ്ചനയ്ക്കെതിരേ സായാഹ്ന ധർണ നടത്തി. കെപിഎസ് ടി എയുടെ നേതൃത്വത്തിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫീസിനു മുൻപിൻ നടന്ന ധർണ കെപിഎസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
വിശ്വാസയോഗ്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക, ഇൻഷ്വറൻസ് കന്പിനിയും ആശുപത്രികളും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, ജീവനക്കാർക്കും അധ്യാപകർക്കും ഓപ്ഷൻ സൗകര്യം ഉറപ്പാക്കുക, ഇൻഷ്വറൻസ് പരിധിയിലുള്ള ചികിത്സാച്ചെലവ് പൂർണമായും ഉറപ്പാക്കുക, മികച്ച ആശുപത്രികളിൽ മെഡിസെപ്പ് സൗകര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
കെപിഎസ്ടി എ ജില്ലാ പ്രസിഡന്റ് ജോബിൻ കളത്തിക്കാട്ടിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗണ്‍സിലർമാരായ ജോസ് കെ. സെബാസ്റ്റ്യൻ, ടി. ശിവകുമാർ,സംസ്ഥാന ഉപസമിതി ചെയർമാൻ വിജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എ. ഗബ്രിയേൽ, സി.കെ. മനോജ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സതീഷ് വർക്കി, അനീഷ് ആനന്ദ്, കട്ടപ്പന വിദ്യാഭ്യാസ ജില്ല സെക്രട്ടറി രാജേഷ് ചൊവ്വര, കട്ടപ്പന ഉപജില്ല പ്രസിഡന്റ് ബിൻസ് ദേവസ്യ, സെക്രട്ടറി റെജി ജോർജ് എന്നിവർ പ്രസംഗിച്ചു.