കരിമണ്ണൂർ ലയണ്‍സ് ക്ലബ് ഭാരവാഹികൾ
1585373
Thursday, August 21, 2025 6:23 AM IST
കരിമണ്ണൂർ: ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സ്നേഹ വീടുകളുടെ താക്കോൽദാനവും നടത്തി. ലയണ്‍സ് ക്ലബ് മൾട്ടിപ്പിൾ കൗണ്‍സിൽ ചെയർപേഴ്സണ്‍ രാജൻ എൻ. നന്പൂതിരി സ്ഥാനാരോഹണം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി സർവീസ് പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തു.
ഡിസ്ട്രിക്ട് പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ ജോസ് മഞ്ഞളി മുഖ്യാതിഥിയായിരുന്നു. റിന്റോ ചാണ്ടി-പ്രസിഡന്റ്, ബെറ്റ്സണ്‍ ജോയി-സെക്രട്ടറി, മാത്യു വരിക്കശേരി-ട്രഷറർ എന്നിവരാണ് ഭാരവാഹികളായി സ്ഥാനമേറ്റത്. വനിതാ വിഭാഗവും യുവജന വിഭാഗം ഭാരവാഹികളും ചുമതലയേറ്റു.