കേരള കോണ്‍ഗ്രസ്-എം ആദ്യകാല കുടിയേറ്റ കർഷകരെ ആദരിച്ചു
1585364
Thursday, August 21, 2025 6:23 AM IST
ചെറുതോണി: കേരള കോണ്‍ഗ്രസ്-എം കൊന്നത്തടി മണ്ഡലം കണ്‍വൻഷനിൽ കർഷകരെ ആദരിച്ചു. ആദ്യകാല കുടിയേറ്റ കർഷകരെയാണ് ആദരിച്ചത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി വോട്ട് ചേർക്കൽ, വാർഡ് വിഭജനം ഉൾപ്പെടെ ചർച്ച ചെയ്ത കണ്വൻഷൻ ഓരോ വാർഡിലെയും വികസന പ്രവർത്തനങ്ങളും പോരായ്മകളും കണ്ടെത്തുന്നതിനും അവതരിപ്പിക്കുന്നതിനും വേദിയായി.
കൊന്നത്തടി പഞ്ചായത്തിൽ മുരിക്കാശേരി - കന്പിളികണ്ടം റോഡ്, ചിന്നാർ - മങ്കുവ റോഡ്, പാറത്തോട് കാർഷികവിപണി റോഡ് തുടങ്ങിയവയുടെ നിർമാണം പൂർത്തിയായി.
പണിക്കൻകുടി - കുരിശിങ്കൽ - ചെന്പകപ്പാറ റോഡ്,കൊന്പൊടിഞ്ഞാൽ - മരകാനം - പൊൻമുടി റോഡ് എന്നിവയ്ക്ക് തുക അനുവദിച്ചിട്ടുണ്ടെന്നും ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമീണ മേഖലകളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്കായി 146.8 കോടി രൂപ അനുവദിച്ച് നിർമാണം നടന്നുവരുന്നു.
ഇതിലൂടെ 7863 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുമെന്നും കണ്വൻഷൻ ഉദ്ഘാടനം ചെയ്ത മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, വിത്സണ് മുത്തുകുന്നേൽ, ടി.പി. മൽക്ക, ജയിംസ് മ്ലാക്കുഴി, ജോർജ് അന്പഴം, ബേബി കോലത്ത്പടവിൽ, ദേവരാജൻ കൊളപ്പുറം, ജോസഫ് സേവ്യർ, ബിനു അന്പാട്ട്, ഷാജി കോച്ചേരി, മേരി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.