"രക്ഷ വേണം കർഷകന്' പ്രതിഷേധ സദസ്
1585363
Thursday, August 21, 2025 6:23 AM IST
കട്ടപ്പന: കർഷക കോണ്ഗ്രസ് സംസ്ഥാനക്കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രക്ഷവേണം കർഷകന് എന്ന മുദ്രാവാക്യവുമായി കർഷക കോണ്ഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു.
ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യമൃഗളെയും നാട്ടിൽ നാശംവിതയ്ക്കുന്ന തെരുവുനായ്ക്കളെയും നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കർഷകർക്ക് അനുകൂലമായി വനനിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോമി തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമതി അംഗം ജോയി ഈഴക്കുന്നേൽ, ജില്ലാ ഭാരവാഹികളായ ജോയി വർഗീസ്, ജോസ് ആനക്കല്ലിൽ, സ്യൂട്ടർ ജോർജ്, ആലീസ് ജോസ്, പി.എസ്. മേരി ദാസൻ, ഏബ്രഹാം കളപ്പുര, പി.എസ്. രാജപ്പൻ, സി.എം. തങ്കച്ചൻ, തോമസ് മുണ്ടൻമല, ജോബി വയലിൽ, റെജി വാലുമ്മേൽ എന്നിവർ പ്രസംഗിച്ചു.