കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
1585372
Thursday, August 21, 2025 6:23 AM IST
തൊടുപുഴ: നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1.3 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. തൊടുപുഴ പട്ടാണിക്കുന്ന് സ്വദേശി ഓണാട്ടുപുത്തൻപുര ഷിയാസ് (കാള ഷിയാസ് - 41) പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി മഹത്താബ് അലി മുണ്ടൽ (50) എന്നിവരെയാണ് തൊടുപുഴ എക്സൈസ് സംഘം ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
വെങ്ങല്ലൂരിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായെത്തിയ പ്രതികൾ പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കോൽക്കത്ത, മൂർഷിദാബാദ് എന്നിവിടങ്ങളിൽനിന്നു കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിൽ ഉയർന്ന തുകയ്ക്ക് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികൾ.
ഷിയാസിനെതിരേ ലഹരി കടത്ത് ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.കെ. രാജേഷ്, എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മൻ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ഒ.എച്ച്. മൻസൂർ, കെ.കെ. മജീദ്, പ്രിവന്റീവ് ഓഫീസർമാരായ വി.എസ്. അനീഷ്കുമാർ, ജോജു ടി. പോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.