വണ്ണപ്പുറത്തെ മോഷണം: പിടിയിലായ മൂന്നുപേരെ കസ്റ്റഡിയിൽ വാങ്ങി
1585370
Thursday, August 21, 2025 6:23 AM IST
വണ്ണപ്പുറം: അന്പലപ്പടിയിൽനിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ പിടിയിലായ പ്രതികളെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങി. വണ്ണപ്പുറം മേഖലയിൽ അടുത്ത നാളുകളിൽ നടന്ന മോഷണക്കേസുകളിൽ ഇവർക്ക് ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്.
കടവൂർ സ്വദേശികളായ കോട്ടക്കുടിയിൽ തോമസ്, പള്ളിക്കുന്നേൽ ജോസ്, അറയ്ക്കൽ അമൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവർ മോഷണം നടത്താനാണ് വന്നതെന്ന നിഗമനത്തിലാണ് പോലീസ്.
അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്ന സ്ഥലങ്ങളിൽ ഇവരെയെത്തിച്ച് പരിശോധന നടത്തും. ഇവരിൽ രണ്ടു പേരുടെ പേരിൽ പോത്താനിക്കാട്, തൊടുപുഴ സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ട്.
വണ്ണപ്പുറത്ത് നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഇവരാണോ എന്ന് വ്യക്തമല്ല. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
കസ്റ്റഡിയിൽ വാങ്ങിയ ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ വിവരങ്ങൾ ഇവരിൽനിന്ന് ലഭ്യമായിട്ടില്ലെ ന്നും പോലീസ് പറഞ്ഞു.
ഇതിനിടെ ദിവസേനയെന്നോണം മോഷണം നടക്കുന്നതിനാൽ തൊടുപുഴ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സ്ക്വാഡിനെ വണ്ണപ്പുറത്ത് പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.