മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
1585371
Thursday, August 21, 2025 6:23 AM IST
രാജാക്കാട്: സേനാപതി പഞ്ചായത്തിലെ ആത്മാവ് സിറ്റിയിൽ മകന്റെ മർദനമേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ആത്മാവുസിറ്റി വെട്ടിക്കുളം മധുവാ ണ് ( 57) മരിച്ചത്.
കഴിഞ്ഞ 14ന് വൈകുന്നേരമാണ് ആക്രമണമുണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ മകൻ സുധീഷ് അച്ഛനും അമ്മയുമായി വാക്കുതർക്കമുണ്ടായി. മധുവിനെ മകൻ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച അമ്മയെയും ഇയാൾ മർദിച്ചിരുന്നു.
ഇത് ചോദ്യം ചെയ്ത പിതാവ് മധുവിനെ അടുക്കള ഭാഗത്തുണ്ടായിരുന്ന വിറകുപയോഗിച്ച് തലയ്ക്കും ശരീര ഭാഗങ്ങളിലും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിലുമേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ട നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മകൻ സുധീഷ് റിമാൻഡിലാണ്.