അടിമാലിയില്‍ മിനി സിവില്‍ സ്റ്റേഷന് മിഥ്യയോ യാഥാര്‍ഥ്യമോ?
1585821
Friday, August 22, 2025 11:33 PM IST
അടിമാലി: അടിമാലിയില്‍ നിർമിക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. അടിമാലി ടൗണിൽ മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
അടിമാലിയില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിലാണ്.
എക്സൈസ് റേഞ്ച് ഓഫീസ്, നാര്‍ക്കോട്ടിക് ഓഫീസ്, ഇഎസ്ഐ ഡിസ്പെന്‍സറി, മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് തുടങ്ങിയവയൊക്കെ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അടിമാലിയിലെ ചില സ്ഥാപനങ്ങള്‍ മാത്രമാണ്.
ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ സിവില്‍ സ്റ്റേഷന് നിര്‍മിച്ച് ഒരു കുടക്കീഴില് കൊണ്ടുവന്നാല്‍ ആളുകള്‍ക്കത് കൂടുതല്‍ സൗകര്യമാകും.
ഈ സാഹചര്യത്തിലാണ് പണി കഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സിവില്‍ സ്റ്റേഷന്റെ നിര്‍മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.