കൈരളി സാംസ്കാരികവേദി
1586199
Sunday, August 24, 2025 6:16 AM IST
കരിമണ്ണൂർ: കൈരളി സാംസ്കാരികവേദിയുടെ 20-ാം വാർഷികവും ഓണാഘോഷവും 29ന് നടത്തുമെന്ന് പ്രസിഡന്റ് പി.ജി.ഗോപാലകൃഷ്ണൻ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് മാസ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഉദ്ഘാടനം ചെയ്യും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഓണക്കോടി വിതരണം നിർവഹിക്കും.
സാംസ്കാരിക പ്രഭാഷകൻ പി.കെ. പ്രേംനാഥ് സെമിനാറിൽ വിഷയാവതരണം നടത്തും. തൊടുപുഴ നഗരസഭാ ചെയർമാൻ കെ. ദീപക് പ്രതിഭകളെ ആദരിക്കും. സ്മിത എസ്. നായർ, തൊമ്മൻകുത്ത് ജോയി, കുടുംബശ്രീ സിഡിഎസ് ഷീജ ഷാജി, ഭവാനി വാസു കുറ്റിയാനിക്കൽ, പി.എ. ജോസഫ് പാലപറന്പിൽ, പി.ആർ. റിന്റുമോൾ തൊട്ടിയിൽ, ജെഫിൻ അഗസ്റ്റിൻ കൊടുവേലി, സോന മരിയ എന്നിവരെ ആദരിക്കും. ഉടുന്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഓണസന്ദേശം നൽകും. തുടർന്ന് ഗ്രാമീണ സംഗീത സായാഹ്നം നടക്കും.
കൈരളി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം ഉടുന്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി ഉടുന്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി എന്നിവർ രക്ഷാധികാരികളായി 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.