സഹകരണ ആശുപത്രിയിൽ സീ-ലൈഫ് ജെറിയാട്രിക് വില്ലേജ് 26ന് തുടക്കമാകും
1585819
Friday, August 22, 2025 11:33 PM IST
ചെറുതോണി: തങ്കമണി സഹകരണ ആശുപത്രിയിൽ വയോജന ഗ്രാമം പ്രവർത്തനം തുടങ്ങും. 60 വയസിന് മുകളിൽ പ്രായമായവരുടെ ചികിത്സയും പരിചരണവും സംരക്ഷണവും ഏറ്റെടുക്കുന്ന ബൃഹത് പദ്ധതിയാണ് ജെറിയാട്രിക് വില്ലേജ്.
സാന്ത്വന പരിചരണം ആവശ്യമുള്ള എല്ലാവർക്കും മിതമായ നിരക്കിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിചരണം നൽകും.
വയോജന ഗ്രാമത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചു. 25ന് രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.
സഹകരണാശുപത്രി ഫൗണ്ടർ ഡയറക്ടർ സി.വി. വർഗീസ് അധ്യക്ഷത വഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എംഎൽഎ പങ്കെടുക്കും. എംഎൽഎമാരായ എം.എം. മണി, അഡ്വ. എ. രാജ, മുൻ എംഎൽഎ കെ.കെ. ജയചന്ദ്രൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവറ്റൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് രാരിച്ചൻ നിറണാകുന്നേൽ, സാന്ത്വനം പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ റോമിയോ സെബാസ്റ്റ്യൻ, സഹകരണാശുപത്രി പ്രസിഡന്റ്് കെ.യു. വിനു തുടങ്ങിയവർ പങ്കെടുക്കും.