സുരക്ഷാജീവനക്കാരൻ മരിച്ച നിലയിൽ ;കൊലപാതകമെന്ന് സംശയം
1586202
Sunday, August 24, 2025 6:16 AM IST
മൂന്നാർ: മൂന്നാർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാർ കന്നിമല എസ്റ്റേറ്റ് സ്വദേശിയായ രാജപാണ്ടി (56) ആണ് മരിച്ചത്. കെഡിഎച്ച്പി കന്പനിയിലെ ചൊക്കനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനാണ്.
ശനിയാഴ്ച രാവിലെ ചൊക്കനാട് ഫാക്ടറിക്കു സമീപത്തെ ക്വാർട്ടേഴ്സിനടുത്ത് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.
കൊലപാതകമാണെന്ന സംശയം. മൂന്നാർ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.