ജോലിതട്ടിപ്പ്: യുവാവ് അറസ്റ്റിൽ
1586207
Sunday, August 24, 2025 6:16 AM IST
വണ്ടിപ്പെരിയാർ: ഫിൻലന്‍ഡിൽ ജോലി വാഗ്ദ്ദാനം ചെയ്ത് പണം തട്ടിയ ആളെ വണ്ടിപ്പെരിയാർ പോലീസ് പിടികൂടി. വയനാട് കൽപ്പറ്റ സ്വദേശി അർജുൻ പ്രസാദാണ് ( 31) പിടിയിലായത്.
ഒരു വർഷം മുൻപ് വണ്ടിപ്പെരിയാർ സ്വദേശിയുടെ പക്കൽനിന്നു ഫിൻലന്‍ഡിൽ ഡ്രൈവർ ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. എറണാകുളത്ത് നടന്ന അഭിമുഖത്തിനു ശേഷം അർജുൻ പ്രസാദിന്റെ കമ്പനിയുടെ പേരിലുള്ള അക്കൗണ്ടിൽ 1,17,000 രൂപ വണ്ടിപ്പെരിയാർ സ്വദേശി നിക്ഷേപിച്ചു.
ഒരു വർഷത്തോളമായിട്ടും യാതൊരു നടപടികളും ഉണ്ടായില്ല. തുടർന്ന് വണ്ടിപ്പെരിയാർ സ്വദേശി പോലീസിൽ പരാതി നൽകിയിരുന്നു. വണ്ടിപ്പെരിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃത് സിംഗ്നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ വയനാട്ടിൽനിന്നു പിടികൂടിയത്.