റോഡരികിലെ വാകമരം അപകടഭീഷണി
1586204
Sunday, August 24, 2025 6:16 AM IST
ഏഴുമുട്ടം: സഹകരണബാങ്കിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്ന വാകമരം അപകടഭീഷണി ഉയർത്തുന്നതായി പരാതി.48 വർഷം പഴക്കമുള്ളതും ദ്രവിച്ചുനിൽക്കുന്നതുമായ മരം ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്.
ഇതുവഴി നിരവധി വാഹനങ്ങളും സഞ്ചരിക്കുന്നുണ്ട്. സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ ബസ് കാത്തുനിൽക്കുന്ന സ്റ്റോപ്പിനു സമീപമാണ് മരം നിൽക്കുന്നത്.
ഇതിനു സമീപം നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. അപകടാവസ്ഥയിലായ മരം വെട്ടിനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ 25ഓളം പേർ ഒപ്പിട്ട് കരിമണ്ണൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ഇവർ പറഞ്ഞു.
അപകടാവസ്ഥയിലായമരം അടിയന്തരമായി വെട്ടിനീക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ മുന്നറിയിപ്പു നൽകി.