സിപിഎം ഓഫീസ് നിർമാണം അന്വേഷണം വേണം: എസ്. അശോകൻ
1586200
Sunday, August 24, 2025 6:16 AM IST
തൊടുപുഴ: സിപിഎം ഈസ്റ്റ് ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ടുള്ള സാന്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഗുരുതരമാണ്. ഫണ്ട് സമാഹരണത്തിന്റെ മറവിൽ നടന്ന സാന്പത്തിക തട്ടിപ്പ് സംബന്ധിച്ച് പാർട്ടി പ്രവർത്തകൻതന്നെ സംസ്ഥാന നേതൃത്വത്തിനു മുന്നിൽ പരാതിയുമായി എത്തിയത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.
ഭരണത്തിന്റെ മറവിൽ നടന്ന വൻ അഴിമതികളുടെ നേർക്കാഴ്ചയാണ് തൊടുപുഴയിലെ പുതിയ ഏരിയാ കമ്മിറ്റി ഓഫീസ്. കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.