വോളിബോൾ ടൂർണമെന്റ് ആരംഭിച്ചു
1265564
Monday, February 6, 2023 11:55 PM IST
വാഴക്കുളം: സെന്റ് ജോർജ് വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ ഓൾ കേരള വോളിബോൾ ടൂർണമെന്റ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ടോമി തന്നിട്ടമാക്കൽ, ക്ലബ് ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ് വടക്കേക്കര, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ, പൈനാപ്പിൾ മാർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ, പഞ്ചായത്തംഗം പി.എസ്. സുധാകരൻ, ക്ലബ് വൈസ് പ്രസിഡന്റ് ജോജോ വർഗീസ്, പോൾ ജോസഫ്, ഡോണി ജോർജ് തുടങ്ങിയവർ പങ്കെടുത്തു. 12ന് ടൂർണമെന്റ് സമാപിക്കും.