കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു
Monday, September 25, 2023 2:14 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ത​ട്ടേ​ക്കാ​ട് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ത​ട്ടേ​ക്കാ​ട്, വ​ഴു​ത​ന​പ്പി​ള്ളി ജോ​സി​ന്‍റെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങ്, വാ​ഴ, ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​ല്ലാം കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു.

എ​ട്ടേ​ക്ക​റോ​ളം വ​രു​ന്ന പു​ര​യി​ട​ത്തി​ലെ കൃ​ഷി​ക​ളാ​ണ് തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സം​കൊ​ണ്ട് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.