യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ഹ​നം ത​ട്ടി​യെ​ടു​ത്തു; സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
Wednesday, September 27, 2023 2:23 AM IST
വൈ​പ്പി​ൻ: പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി മ​റി​ച്ച് വി​ൽ​ക്കു​ന്ന യു​വാ​വി​നെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ഹ​നം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​ന്‍റെ കൂ​ട്ടു​ക​ച്ച​വ​ട​ക്കാ​ര​നാ​യ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. എ​ട​വ​ന​ക്കാ​ട് അ​ണി​യ​ൽ വ​ട​ക്കേ​ട​ത്ത് പ​റ​മ്പി​ൽ ജി​ൻ​ഷാ​ദ് -34 ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ഷി​ക്കി​ന്‍റെ വാ​ഹ​ന​മാ​ണ് ക​വ​ർ​ന്നെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് ആ​ഷി​ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ഞാ​റ​ക്ക​ൽ പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​രു​വ​രും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ലെ ത​ർ​ക്ക​മാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് കാ​ര​ണം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.