ലോറൻസ് പുളിയനം ചരമവാർഷികം: നേർച്ച സദ്യ വിതരണം ചെയ്തു
1394407
Wednesday, February 21, 2024 3:46 AM IST
പള്ളുരുത്തി: ദൈവദാസൻ മോൺ ലോറൻസ് പുളിയനത്തിന്റെ 63-ാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അരലക്ഷത്തോളം പേർക്ക് നേർച്ച സദ്യ വിതരണം ചെയ്തു. ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിയിൽ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ നേർച്ചസദ്യ ആശീർവദിച്ചു.
അരലക്ഷത്തോളം പേർക്ക് രാത്രി പത്തു വരെ സദ്യ വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. കെ.ജെ. മാക്സി എംഎൽഎ, ഫാ. മരിയൻ അറയ്ക്കൽ, സഹവികാരി ഫാ. അരുൺ തൈപ്പറമ്പിൽ, കൊച്ചി നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഷീബാലാൽ, കൗൺസിലർ അഭിലാഷ് തോപ്പിൽ, ജെൻസൺ റൊസാരിയോ എന്നിവർ പങ്കെടുത്തു.