മൂ​വാ​റ്റു​പു​ഴ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാളെ മു​ത​ൽ
Thursday, February 22, 2024 4:10 AM IST
മൂ​വാ​റ്റു​പു​ഴ : അ​ഞ്ചാമത് മൂ​വാ​റ്റു​പു​ഴ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 23 മു​ത​ൽ 25 വ​രെ വാ​ഴ​പ്പ​ള്ളി വി​മ​ല​ഗി​രി ബി​ഷ​പ്സ് ഹൗ​സി​നോ​ട് ചേ​ർ​ന്നു​ള്ള മാ​ർ ഇ​വാ​നി​യോ​സ് ന​ഗ​റി​ൽ ന​ട​ക്കും. വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ം.

ക​ണ്‍​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ക​ണ്‍​വ​ൻ​ഷ​ൻ പ​ന്ത​ലി​ൽ അ​ഖ​ണ്ഡ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും. രാ​ത്രി എ​ട്ടി​ന് അ​വ​സാ​നി​ക്കും. വൈ​കു​ന്നേ​രം 4.30 മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ രൂ​പ​ത അ​ധ്യ​ക്ഷ​ൻ ഡോ. ​യൂഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ്, ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ ജൂ​ലി​യോ​സ്, കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, വി​ജ​യ​പു​രം ബി​ഷ​പ് ഡോ. ​ജ​സ്റ്റി​ൻ മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ എ​ന്നി​വ​ർ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.
വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് : 9656072977, 9447663690.