വാഴക്കുളം സഹകരണ ബാങ്ക് ശതാബ്ദിയാഘോഷം ഇന്ന്
1438682
Wednesday, July 24, 2024 4:11 AM IST
മൂവാറ്റുപുഴ : വാഴക്കുളം സഹകരണ ബാങ്ക് (751) ശതാബ്ദി ആഘോഷം ഇന്ന് വൈകുന്നേരം 4.30ന് സെന്റ് ജോർജ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ത്രിതല പഞ്ചായത്തംഗങ്ങളായ ഉല്ലാസ് തോമസ്, കെ.ജി. രാധാകൃഷ്ണൻ, ആൻസി ജോസ്, ജോസി ജോളി വട്ടക്കുഴി, സഹകരണ വകുപ്പ് ഉദ്യോഗസ്ഥരായ ജോസ്റ്റാൽ ഫ്രാൻസീസ്, ജയമോൻ യു. ചെറിയാൻ, മുഹമ്മദ് ഷരീഫ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ. ഉമ്മർ, ഫാ. ജോസഫ് കുഴികണ്ണി എന്നിവർ പ്രസംഗിക്കും.
ഇതോടനുബന്ധിച്ച് ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനവും നടക്കും. വാഴക്കുളത്തെ ആദ്യ സഹകരണ പ്രസ്ഥാനമാണിത്. 1956ൽ റീജിയണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയായും 1962ൽ സഹകരണ ബാങ്കായും ഉയർത്തി. 2010ൽ മടക്കത്താനം, ഇടക്കാട്ടുകയറ്റം, വടക്കോട് എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങി.