രാജഗിരി സ്കൂളിൽ പൂക്കളുടെ വിളവെടുപ്പ്
Friday, September 6, 2024 3:56 AM IST
ക​ള​മ​ശേ​രി: രാ​ജ​ഗി​രി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ക്ല​ബ്ബാ​യ ഹ​രി​ത​ഗി​രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും വിളവെടുപ്പിനു നേതൃത്വം നൽകി. സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ഫാ​. ടോ​മി കൊ​ച്ചെ​ല​ഞ്ഞി​ക്ക​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​എ​യു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ നെ​ൽ​ക്കൃ​ഷി ഉ​ൾ​പ്പെ​ടെ പ​ല​ത​ര​ത്തി​ലു​ള്ള പ​ച്ച​ക്ക​റി​ക​ളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

ഓ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​പ്രാ​വ​ശ്യം പൂചെ​ടി​ക​ളും ന​ട്ടു. പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് ആ​ഘോ​ഷ​പൂ​ർ​വം ന​ട​ന്നു.​ ചാ​രി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​വും പ്ര​യ​ത്ന​വും ഉ​ണ്ട്. വി​ള​വെ​ടു​പ്പ് മ​ഹോ​ത്സ​വ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പൽ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.