മഹാരാജാസ് കോളജിൽ ബിരുദദാനം നടത്തി
1451017
Friday, September 6, 2024 4:09 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ഈ വര്‍ഷത്തെ ബിരുദദാനം എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി. ടി. അരവിന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥി സിറ്റി പോലീസ് കമ്മീഷണര്‍ എസ്.ശ്യാം സുന്ദര്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ജോയിന്റ് കണ്ട്രോളര് ഡോ.സമീറ രാജന് പ്രതിജ്ഞ ചൊല്ലി. പ്രിന്‍സിപ്പാള്‍ ഡോ. ഷജിലബീവി അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്‍സിപ്പാൾമാരായ ഡോ. ടി.വി. സുജ , ഡോ.ജി.എന്‍. പ്രകാശ്, സെനറ്റ് അംഗങ്ങളായ തോമസ് ആന്റണി, സാബു മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു.