സി​എം​സി ഇ​ന്‍റര്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​വം നാളെ കൂനമ്മാവിൽ
Wednesday, September 11, 2024 3:38 AM IST
കൊ​ച്ചി: സി​എം​സി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശു​ദ്ധ ചാവറ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സച്ചന്‍റെയും വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ​യും വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പ​ത്താം വാ​ര്‍​ഷി​ക​വും സി​എം​സി ഇ​ന്‍റര്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​വും നാ​ളെ കൂ​ന​മ്മാ​വ് ചാ​വ​റ സ്‌​പെ​ഷ​ല്‍ സ​കൂ​ളി​ല്‍ ന​ട​ക്കും.

27 സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് പ്ര​സം​ഗം, ക്വി​സ്, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, ആ​ക്ഷ​ന്‍ സോം​ഗ്, സം​ഘ​നൃ​ത്തം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി മുന്നൂ‌റോളം കു​ട്ടി​ക​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മാ​റ്റു​ര​യ്ക്കും.

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​എം​സി സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ മ​ദ​ര്‍ ഗ്രേ​യ്‌​സ് തെ​രേ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹൈ​ബി ഈ​ഡ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സി​എം​ഐ കൊ​ച്ചി പ്രൊ​വി​ന്‍​സ് വി​കര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ റ​വ.​ഡോ.​മാ​ത്യു കോ​യി​ക്ക​ര അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.


സി​എം​സി വി​മ​ല പ്രൊ​വി​ന്‍​സ് വി​ക​ര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ റീ​റ്റ ജോ​സ്, എ​റ​ണാ​കു​ളം ജി​ല്ലാ പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍, കോ​ട്ടു​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​എ​സ്.​ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​യേ​ശു​ദാ​സ് പ​റ​പ്പ​ള്ളി, അ​ഡ്വ.​ഷാ​രോ​ണ്‍ പ​ന​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​എം​സി ജ​ന​റ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ അ​നൂ​പ മാ​ത്യൂ​സ് അ​റി​യി​ച്ചു.