ബൈ​ക്ക് മോ​ഷ​ണം; പ്ര​തി പി​ടി​യി​ല്‍
Wednesday, September 18, 2024 3:48 AM IST
കൊ​ച്ചി: യൂ​സ്ഡ് ബൈ​ക്ക് ഷോ​റൂ​മി​ല്‍ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ വി​ള​മ​ണ്‍ പെ​രി​ങ്കേ​രി ക്യാ​പ​ങ്ക​രി വീ​ട്ടി​ല്‍ എം.​എം. അ​സീ​സാ(30)​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം ഒ​മ്പ​തി​നാ​ണ് ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റീ ​റൈ​ഡ് എ​ന്ന ഷോ​പ്പി​ല്‍ നി​ന്നും യ​മ​ഹ എ​ഫ്‌​സി ബൈ​ക്ക് പ്ര​തി മോ​ഷ്ടി​ച്ച​ത്.


43,000 രൂ​പ വി​ല വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വൈ​കീ​ട്ട് അ​ഞ്ചോ​ടെ ഷോ​പ്പി​ലെ​ത്തി​യ പ്ര​തി ടെ​സ്റ്റ് ഡ്രൈ​വി​നെ​ന്ന വ്യാ​ജ​നേ എ​ടു​ത്ത് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

സ്ഥാ​പ​ന അ​ധി​കൃ​ത​ര്‍ നോ​ര്‍​ത്ത് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ഇ​രി​ട്ടി​യി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.