പ​റ​വൂ​ർ: പ​റ​വൂ​ർ ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ 522 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ പു​ല്ലം​കു​ളം ശ്രീ​നാ​രാ​യ​ണ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഓ​വ​റോ​ൾ ചാന്പ്യ​ന്മാ​രാ​യി. 453 പോ​യി​ന്‍റ് നേ​ടി ന​ന്ത്യാ​ട്ടു​കു​ന്നം എ​സ്എ​ൻ​വി സം​സ്‌​കൃ​തം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ര​ണ്ടാം സ്‌​ഥാ​ന​വും 322 പോ​യി​ന്‍റു​മാ​യി മൂ​ത്ത​കു​ന്നം എ​സ്എ​ൻ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ മൂ​ന്നാം സ്‌​ഥാ​ന​വും നേ​ടി.

സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ൽ 170 പോ​യി​ന്‍റുമാ​യി ന​ന്ത്യാ​ട്ടു​കു​ന്നം എ​സ്‌​എ​ൻ​വി സം​സ്‌​കൃ​തം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളാ​ണ് ഒ​ന്നാ​മ​ത്. 145 പോ​യി​ൻ​റു​മാ​യി പു​ല്ലം​കു​ളം ശ്രീ​നാ​രാ​യ​ണ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ര​ണ്ടാം സ്‌​ഥാ​ന​വും 124 പോ​യി​ന്‍റുമാ​യി ക​രി​മ്പാ​ടം ഡി​ഡി​സ​ഭ ഹൈ​സ്‌​കൂ​ൾ മൂന്നാം സ്‌​ഥാ​ന​വും നേ​ടി. അ​റ​ബി ക​ലോ​ത്സ​വ​ത്തി​ൽ 165 പോ​യി​ന്‍റോ​ടെ ക​രി​മ്പാ​ടം ഡി​ഡി​സ​ഭ സ്‌​കൂ​ളാ​ണ് ഒ​ന്നാ​മ​ത്. 152 പോ​യി​ന്‍റ് നേ​ടി പ​റ​വൂ​ർ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്‌​കൂ​ൾ ര​ണ്ടാം സ്‌​ഥാ​ന​വും 112 പോ​യി​ന്‍റ് നേ​ടി പു​തി​യ​കാ​വ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ മൂ​ന്നാം സ്ഥ‌ാ​ന​വും നേ​ടി.

സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 302 പോ​യിന്‍റുമാ​യി ഗ​വ.​ ബോ​യ്‌​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളാ​ണ് ഒ​ന്നാ​മ​ത്. 181 പോ​യി​ന്‍റ് നേ​ടി കൈ​താ​രം ഗ​വ.​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ര​ണ്ടാം സ്‌​ഥാ​ന​വും 179 പോ​യി​ന്‍റുമാ​യി ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ മൂ​ന്നാം സ്‌​ഥാ​ന​വും നേ​ടി. സ​മാ​പ​ന​സ​മ്മേ​ള​നം ഗാ​ന​ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ എം.​ജെ.​ രാ​ജു അ​ധ്യ​ക്ഷ​നാ​യി. നാ​ദി​റ മെ​ഹ്റി​ൻ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി.