എംജി കലോത്സവം ഇന്ന് സമാപിക്കും : ആറാം ദിനം കത്തിക്കയറി ആർഎൽവി
1535595
Sunday, March 23, 2025 4:30 AM IST
തൊടുപുഴ: ആറു ദിവസത്തെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ എംജി കലോത്സവത്തിന്റെ കലാശക്കൊട്ട് ഇന്ന്. ഓവറോൾ ചാന്പ്യൻപട്ടം നേടുന്നതിന് കോളജുകൾ തമ്മിൽ കടുത്ത മത്സരമാണ് തുടരുന്നത്.
അഞ്ചുദിവസം പിന്നിൽനിന്ന ആർഎൽവി കോളജിന്റെ കുതിപ്പാണ് ഇന്നലെ കണ്ടത്. സെന്റ് തെരേസാസിനെയും മഹാരാജാസിനെയും മറികടന്ന് 91 പോയിന്റോടെ ആർഎൽവി കോളജ് മുന്നിലെത്തി.
89 പോയിന്റുമായി നിലവിലെ ചാന്പ്യൻമാരായ മഹാരാജാസ് രണ്ടാമതും, 78 പോയിന്റുമായി സെന്റ് തെരേസസ് മൂന്നാമതുമാണ്. ഇന്ന് വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്യും.