പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
1280796
Saturday, March 25, 2023 1:07 AM IST
തിരുവില്വാമല: പാന്പാടി ഭാരതപ്പുഴയുടെ തടയണയിലെ ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വ്യാഴാഴ്ച രാത്രി ഒന്പതിന് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ചക്കച്ചൻകാട് കോരപ്പത്ത് വീട്ടിൽ ശരത് (20) ആണ് മരിച്ചത് .
കുളിക്കുന്നതിനിടെ അപസ്മാര രോഗത്തിന്റെ ലക്ഷണത്തോടെ ശരത് മുങ്ങി പോവുകയായിരുന്നെന്ന് സുഹൃത്ത് പറഞ്ഞു. നാട്ടുകാരും പോലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ശബരിമലയ്ക്ക് പോകാനായി മാലയിട്ടിരുന്ന ശരത് ടൗണിലെ രേവതി ഹോം അപ്ലയൻസസ് ജീവനക്കാരനാണ്. തിരുവില്വാമല ഐഎൻടിയുസി യൂണിയൻ ഓഫീസിനു സമീപം പെട്ടി ചായക്കട നടത്തുന്ന ബിന്ദുവാണ് അമ്മ. സഹോദരി: അമ്മു. സംസ്കാരം നടത്തി.