കളക്ടറെത്തി, കഴിഞ്ഞ കാലങ്ങളിൽ വെള്ളം കയറിയ ഇടങ്ങൾ നേരിട്ടു കാണാൻ
1299197
Thursday, June 1, 2023 1:13 AM IST
കാടുകുറ്റി: മഴ കനത്താൽ ആദ്യം വെള്ളം കയറുന്ന ഇടങ്ങൾ നേരിട്ടു കാണാൻ കളക്ടർ വി. ആർ. കൃഷ്ണതേജ എത്തി. തുടർച്ചയായി പെയ്യുന്ന ചെറു മഴകളിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ ചെറുവാളൂർ, വെണ്ണൂർപ്പാടം, വൈന്തല മേഖലകളിലാണു കളക്ടർ ഹ്രസ്വസന്ദർശനം നടത്തിയത്. പ്രളയക്കെടുതികൾ നേരിട്ട പ്രദേശവാസികളോടു കളക്ടർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സനീഷ്കുമാർ ജോസഫ് എംഎൽഎ, തഹസിൽദാർ ഇ.എൻ. രാജു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, പി. വിമൽകുമാർ, മോഹിനി കുട്ടൻ, രാഖി സുരേഷ്, പഞ്ചായത്ത് സെക്രട്ടറി സിജോ കരേടൻ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.