ഗുരുവായൂർ: കെഎസ്ആർടിസി ബസ് സ്റ്റേഷൻ നവീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും ഈ വർഷം രണ്ടു കോടി രൂപ കൂടി അനുവദിച്ചതായി എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു.
ഗുരുവായൂർ കെഎസ്ആർടിസിയുടെ നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് എംഎൽഎ ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തി. ഗുരുവായൂർ സ്റ്റാന്ഡിൽ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ മുൻപ്അനുവദിച്ച 75 ലക്ഷത്തിന്റെ നവീകരണ പ്രവൃത്തികൾ പൊതുമരാമത്ത് വിഭാഗം നടത്തുന്നതിന് കെഎസ്ആർടിസിയുടെ അനുമതി ലഭിച്ചിട്ടുള്ളതായും എംഎൽഎ അറിയിച്ചു. ചർച്ചയിൽ കെഎസ്ആർടിസി എംഡി ബിജു പ്രഭാകറും പങ്കെടുത്തു.