ചാവക്കാട്: വടക്കേ ബൈപ്പാസില്‍ ബൈക്കും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കൂറ്റനാട് പെരിങ്ങോട് പയ്യഴി ചെങ്ങാട് ശങ്കര്‍നിവാസില്‍ ശങ്കരന്‍കുട്ടിയുടെ മകന് ബിനു(39)വാണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം. ബസ് സ്റ്റാന്‍ഡ് ജങ്ഷന് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ലോറി ബൈക്കില്‍ തട്ടിയതിനെതുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയും ബിനു ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. ഉടനെ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചാവക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ചാവക്കാട്ടെ പോപ്പുലർ ഓട്ടോമൊബൈൽ ജീവനക്കാരനാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് ചെറുത്തുരുത്തി ശാന്തി തീരത്ത്. മാതാവ്: ഭാഗ്യലക്ഷമി. ഭാര്യ: പ്രജിത (എടപ്പാൾ കനറാ ബാങ്ക് ജീവനക്കാരി). മകൻ: കാർത്തിക്.