കാണാതായ യുവാവ് പുഴയില്‍ വീണെന്ന് സംശയം; തെരച്ചില്‍ നടത്തി
1338646
Wednesday, September 27, 2023 1:58 AM IST
കൊടകര: കുറുമാലി പുഴയിലെ ആറ്റപ്പിള്ളി കടവില്‍ യുവാവിനെ കാണാതായതായുള്ള സംശയത്തെ തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍ നടത്തി.
മറ്റത്തൂര്‍ പടിഞ്ഞാറ്റു മുറി കാര്യങ്ങാട്ടില്‍ സദാനന്ദന്റെ മകന് അജിത്തിനെ(28)യാണ് കാണാതായത്. യുവാവിന്റെ കാറും ചെരുപ്പുകളും മൊബൈല്‍ ഫോണും ആറ്റപ്പിള്ളി കടവ് പരിസരത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുഴയില്‍ തെരച്ചില്‍ നടത്തിയത്.
പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ആൻഡ് റെസ്ക്യൂ ടീമംഗങ്ങളും സ്കൂബ ഡൈവേഴ്സും ചേര്‍ന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച തെരച്ചില്‍ വെളിച്ചക്കുറവു മൂലം വൈകുന്നേരം അഞ്ചേകാലോടെ നിര്‍ത്തിവച്ചു.
അജിത്തിനെ കാണാനില്ലെന്ന് വീട്ടുകാര്‍ കൊടകര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.