ന​വ​കേ​ര​ള സ​ദ​സി​ന്‍റെ വേ​ദി മാ​റ്റി​യ​ത് അ​നു​ഗ്ര​ഹ​മാ​യെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ
Sunday, December 3, 2023 5:59 AM IST
മ​ണ്ണു​ത്തി: ‌ഒ​ല്ലൂ​ർ നി​യോ​ജ​മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സി​ന്‍റെ വേ​ദി പുത്തൂ​രി​ൽ​നി​ന്നും വെ​ള്ളാ​നി​ക്ക​ര​യി​ലേക്കു മാ​റ്റി​യ​തു സം​ഘാ​ട​ന​ത്തി​നു സൗ​ക​ര്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു.

സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന പ​രി​മി​തി​ക​ൾ ഒ​ഴി​വാ​ക്കി കൂ​ടു​ത​ൽ​പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും ന​ട​ത്താ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​വ​രോ​ട് ന​ന്ദി​യു​ള്ളതാ​യും മ​ന്ത്രി പ​റ​ഞ്ഞു.

നാളെ മൂ​ന്നുമ​ണി​ക്ക് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​നും ജ​യ​രാ​ജ് വാ​രി​യ​രും ചേ​ർ​ന്ന് സാം​സ്കാ​രി​ക പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ച​ല​ച്ചി​ത്ര​താ​രം അ​പ​ർ​ണ ബാ​ല​മു​ര​ളി​യും പ​ങ്കെ​ടു​ക്കും. നാളെ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ മ​ന്ത്രി​മാ​ർ കാ​ർ​ഷി​കസ​ർ​വ​ക​ലാ​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി സ്വീക​രി​ക്കാ​ൻ 20 കൗ​ണ്ട​റു​ക​ൾ ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും. ജി​ല്ലാ​ത​ല​ത്തി​ൽ വ​രു​ന്ന പ​രാ​തി​ക​ൾ 30 ദി​വ​സ​വും സം​സ്ഥാ​ന​ത​ല പ​രാ​തി​ക​ൾ 45 ദി​വ​സ​ത്തി​ന​ക​വും പ​രി​ഹ​രി​ക്കും.

തൃ​പ്ര​യാ​റി​ൽ​നി​ന്നും വ​രു​ന്ന മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും മ​ണ്ണു​ത്തി​യി​ൽ​നി​ന്നും തൃ​ശൂ​രി​ലെ തേ​ക്കി​ൻ​കാ​ട് വേ​ദി​യി​ലേ​ക്കു പോ​കും. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​ണ്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.