ബൈ​ക്കി​ലെ​ത്തി സ്ത്രീ​ക​ളു​ടെ മാ​ല ക​വ​ർ​ന്നു
Saturday, August 10, 2024 1:59 AM IST
ഒ​ല്ലൂ​ർ\ മ​ണ്ണു​ത്തി: ര​ണ്ടി​ട​ങ്ങ​ളി​ൽ ബൈ​ക്കി​ലെ​ത്തി​യ ആ​ൾ ര​ണ്ടുസ്ത്രി​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ചു. ഒ​ല്ലൂ​ർ സെ​ന്‍റ് റാ​ഫേ​ൽ സ്കൂ​ളി​നു സ​മീ​പം ബൈ​ക്കി​ലെ​ത്തി​യ ആ​ൾ വീ​ട്ട​മ്മ​യു​ടെ നാ​ലുപ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു. പി​ആ​ർ പ​ടി സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ആ​ൻ​ഡ്രൂ​സ് ഭാ​ര്യ റീ​ന(52) യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. മ​ക​ളെ സ്കൂ​ളി​ൽ കൊ​ണ്ടാ​ക്കി തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്.

പി​ടി​വ​ലി​യി​ൽ താ​ലി കൈ​യി​ൽ കി​ട്ടി. പ​റ​വ​ട്ടാ​നി മ​ഹാ​ത്മന​ഗ​റി​ൽ വീ​ട്ടു​മു​റ്റ​ത്ത് കു​ട്ടി​യെ ക​ളി​പ്പി​ച്ചുകൊ​ണ്ടി​രി​ക്കെ ബൈ​ക്കി​ലെ​ത്തി​യ ആ​ളാ​ണ് വീ​ട്ട​മ്മ​യു​ടെ ര​ണ്ടേ​മു​ക്കാ​ൽ പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ച​ത്. ആ​ല​പ്പാ​ട്ട് ഇ​ൻ​ഫ​ന്‍റി​ന്‍റെ ഭാ​ര്യ റീ​ന(57)​യു​ടെ മാ​ല​യാ​ണ് മോ​ഷ്ടാ​വ് പൊ​ട്ടി​ച്ച​ത്. ഇ​രു സം​ഭ​വ​ത്തി​ലും പോ​ലി​സ് കേ​സെ​ടു​ത്തു.