സെ​ക്യു​ല​റി​സ്റ്റു​ക​ൾ ഒ​ന്നി​ക്ക​ണം: ഡോ. ​തോ​മ​സ് ഐ​സ​ക്
Sunday, August 11, 2024 6:49 AM IST
തൃ​ശൂ​ർ: മ​ത​നി​ര​പേ​ക്ഷ​ത​യി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ എ​ല്ലാ​വ​രും ഒ​രു​മി​ക്ക​ണ​മെ​ന്നു ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക്. സെ​ക്യു​ല​ർ ഫോ​റം തൃ​ശൂ​ർ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ’സെ​ക്യൂ​ല​ർ സ്റ്റേ​റ്റ് : ജ​നാ​ധി​പ​ത്യ​വി​ചാ​ര​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ​യു​ള്ള ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം ലോ​ക്സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​ല്ല എ​ന്ന​ത് സെ​ക്യു​ല​ർ ഡെ​മോ​ക്രാ​റ്റു​ക​ളെ​ല്ലാം ഗൗ​ര​വ​പൂ​ർ​വം ചി​ന്തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സെ​ക്യു​ല​ർ ഫോ​റം ചെ​യ​ർ​മാ​നും സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ.​ഡി. ഡേ​വീ​സ് ര​ചി​ച്ച ’ഇ.​എം.​എ​സും സെ​ക്യു​ല​റി​സ​വും’ എ​ന്ന പു​സ്ത​കം കെ.​ആ​ർ. വി​ജ​യ​യ്ക്കു ന​ൽ​കി തോ​മ​സ് ഐ​സ​ക് പ്ര​കാ​ശ​നം ചെ​യ്തു.മു​ൻ കൃ​ഷി​മ​ന്ത്രി അ​ഡ്വ.​വി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.