മൂന്നുപീടിക: കയ്പമംഗലം വഴിയമ്പലം ദേശീയ പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾക്ക് പരിക്ക്.
കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ചരക്ക്ലോറിയിൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോയിരുന്ന കാറും, ഈ കാറിൽ മറ്റൊരു ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.