തി​രു​വോ​ണസ​മ്മാ​ന​മാ​യി രാ​ധാ​കൃ​ഷ്ണ​നും കു​ടും​ബ​ത്തി​നും പു​തി​യ വീ​ട്
Sunday, September 15, 2024 5:21 AM IST
മതി​ല​കം: തി​രു​വോ​ണ സ​മ്മാ​ന​മാ​യി രാ​ധാ​കൃ​ഷ്ണ​നും കു​ടും​ബ​ത്തി​നും ല​ഭി​ച്ച​ത് പു​തി​യ വീ​ട്. മ​തി​ല​കം സെ​ന്‍ററി​നു പ​ടി​ഞ്ഞാ​റുഭാ​ഗ​ത്തു​ള്ള ഈ ​അ​സോ​സി​യേ​ഷ​നി​ലെ ഏ​റ്റ​വും അ​ർ​ഹ​ത​യു​ള്ള കു​ടും​ബ​ത്തെ നേ​രി​ട്ടുക​ണ്ടെ​ത്തി​യാ​ണ് നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ത്തി​നു സം​ഘ​ട​ന ഒ​രു​ങ്ങി​യ​ത്.

നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സീ​ന​ത്ത് ബ​ഷീ​ർ ക​ൺ​വീ​ന​റാ​യും മ​തി​ല​കം സെ​ന്‍റ്് ജോ​സ​ഫ് സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ മു​ജീ​ബ് ജോ​യി​ന്‍റ്് ക​ൺ​വീ​ന​ർ ആ​യും രൂ​പീ​കൃ​ത​മാ​യ ഭ​വ​ന നി​ർ​മാ​ണ ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.​ വീ​ട്ടി​ലേ​ക്കു ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ഫ​ർ​ണി​ച്ച​റു​ക​ളും അ​സോ​സി​യേ​ഷ​ൻ ന​ൽ​കി. ഷി​ഹാ​ബ് മ​ജീ​ദ്, പൊ​ന്നാം പ​ടി ഹ​സ്സ​ൻ എ​ന്നി​വ​രു​ടെ തീ​വ്ര​പ​രി​ശ്ര​മം കൊ​ണ്ടാ​ണ് ഓ​ണ​സ​മ്മാ​ന​മാ​യി താ​ക്കോ​ൽദാ​ന ച​ട​ങ്ങ് ന​ട​ത്താ​ൻ സാ​ധി​ച്ച​ത്.


ഓ​ണ​സ​മ്മാ​ന​മാ​യി നി​ർ​മി​ച്ചു​കൊ​ടു​ത്ത വീ​ടിന്‍റെ താ​ക്കോ​ൽദാ​ന ച​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സീ​ന​ത്ത് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. കെ.​എം.​ ഷി​യാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ മു​ജീ​ബ് മാ​സ്റ്റ​ർ മു​ഖ്യ അ​തി​ഥി​യാ​യി. പി.​എം.​ നൗ​ഷാ​ദ് , എം.​ആ​ർ.​ രാ​ജീ​വ് മാ​സ്റ്റ​ർ, പി.​ബി.​ ഷാ​ജി, കെ.​വൈ. ഹം​സ തു​ട​ങ്ങി​വ​യ​വ​ർ പ്ര​സം​ഗി​ച്ചു.