തോട്ടിൽവീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1570294
Wednesday, June 25, 2025 11:18 PM IST
എളവള്ളി: കൊച്ചിൻ ഫ്രോണ്ടിയർ തോട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടവല്ലൂർ റെയിൽവേ ഗേറ്റിനു സമീപം ഞാറേപറമ്പിൽ കൊണ്ടരാംവളപ്പിൽ കൊച്ചുണ്ണി മകൻ സത്യന്റെ(48) മൃതദേഹമാണ് കണ്ടെത്തിയത്.
കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ മാറി കാക്കശേരി വിദ്യാ വിഹാർ സെൻട്രൽ സ്കൂളിനു പിറകുവശത്ത് തോട്ടിൽ കുറ്റിക്കാട്ടിൽ തടഞ്ഞു നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തോട്ടിൽ വീണ നാളികേരം എടുക്കുന്നതിനിടെയാണ് കാൽവഴുതി സത്യൻ വീണത്. നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും സ്ക്യൂബ ഡൈവേഴ്സും രണ്ടു ദിവസമായി തുടരുന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
പാവറട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്. മാതാവ്: അമ്മിണി. പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്കാരം ഇന്ന് രണ്ടിന് എളവള്ളി ക്രിമിറ്റോറിയത്തിൽ നടക്കും.