പാ​ലി​യേ​ക്ക​ര: ടോ​ള്‍ സ​മാ​ന്ത​ര പാ​ത​യാ​യ മ​ണ​ലി - മ​ട​വാ​ക്ക​ര റോ​ഡ് ന​വീ​ക​രി​ച്ച് തു​റ​ന്നു​ന​ല്‍​കി. മാ​സ​ങ്ങ​ളാ​യി ത​ക​ര്‍​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി കി​ട​ന്ന റോ​ഡ് കെ.​കെ.​ രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തിവി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 40 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​രി​ച്ച​ത്.
ചാ​ല​ക്കു​ടി ഭാ​ഗ​ത്തുനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് ടോ​ള്‍ ഒ​ഴി​വാ​ക്കി പോ​കാ​നു​ള്ള റോ​ഡാ​ണി​ത്. ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ക​ട​ന്നു​പോ​യ​തോ​ടെ​യാ​ണ് റോ​ഡ് ത​കർന്നത്.​

മു​ന്‍​പ് പ​ലത​വ​ണ റോ​ഡ് ന​വീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ടോ​റ​സ് ഉ​ള്‍​പ്പ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പോ​യി​ത്തുട​ങ്ങി​യ​തോ​ടെ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​കു​ക​യാ​യി​രു​ന്നു. നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള റോ​ഡ് ത​ക​ര്‍​ന്ന​ത് ന​വീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ ഏ​റെ പ​രാ​തി​ക്കും പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് എം​എ​ല്‍​എ ഇ​ട​പെ​ട്ട് റോ​ഡ് ന​വീ​ക​രി​ച്ച​ത്.

കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് ടി.​എ​സ്. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വി.​എ​സ്. പ്രി​ന്‍​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം.​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വി. ഷാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷീ​ല മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി പ്ര​കാ​രം 35 ല​ക്ഷം രൂ​പ​യും, വ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും,ഐ​റി​ഷ് ഡ്രൈ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കും 8.3 ല​ക്ഷം രൂ​പ എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.