തൃ​ശൂ​ർ: അ​രണാ​ട്ടു​ക​ര സെ​ന്‍റ് തോ​മ​സ് പ​ള്ളി ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ഉൗ​ട്ടു​തി​രു​നാ​ൾ കൊ​ടി​ക​യ​റ്റം വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. ഇ​ന്നു​മു​ത​ൽ എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് ആ​റി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടുകു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന. ജൂ​ലൈ രണ്ടിന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടുകു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ശേ​ഷം കൂ​ടുതു​റ​ക്ക​ൽ ച​ട​ങ്ങിന് ബ​സി​ലി​ക്ക ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി മു​ഖ്യകാ​ർ​മി​ക​നാകും.

ജൂ​ലൈ മൂന്ന് തി​രു​നാ​ൾദി​വ​സം രാ​വി​ലെ ആ​റി​നും 7.30നും ​പാ​ട്ടു​കൂ​ർ​ബാ​ന​ക​ൾ നടക്കും. 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​നയ്ക്ക് ഫാ. ​ജോ​യ് പു​ത്തൂ​ർ മു​ഖ്യകാ​ർ​മി​ക​നാകും. മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ . ​പോ​ൾ മാ​ള്യ​മ്മാ​വ് സ​ന്ദേ​ശം നൽകും. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കുശേ​ഷം പ്ര​ദ​ക്ഷി​ണം, ഉൗ​ട്ടു​സ​ദ്യ വെ​ഞ്ച​രി​ക്ക​ൽ എന്നിവ നടക്കും.